മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട് യാഷ് ദയാൽ, വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറയല്‍

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയ പോസ്റ്റുമായി ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ.  മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു താരം. എന്നാല്‍ സംഭവം പിന്നീട് വിവാദമായതോടെ സ്റ്റോറി പിന്‍വലിച്ച് യാഷ് മാപ്പ് പറഞ്ഞു.

ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ആദ്യത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി.  വൻ വിമർശനവും ഉയർന്നതോടെ സ്‌റ്റോറി പിൻവലിച്ച് മാപ്പുപറഞ്ഞ യാഷ് മറ്റൊരു സ്റ്റോറി ഇട്ടു.

‘പ്രിയപ്പെട്ടവരേ, ആ സ്റ്റോറിക്ക് മാപ്പുനൽകണം. അബദ്ധത്തിൽ പോസ്റ്റ് ചെയ്തതായിരുന്നു. ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി. എല്ലാ സമൂഹത്തോടും സമുദായത്തോടും എനിക്ക് ബഹുമാനമുണ്ട്.’-വിശദീകരണ പോസ്റ്റിൽ യാഷ് ദയാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News