ആദ്യ പ്ലേ ഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും

ഐ പി എല്ലില്‍ നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

ഐ പി എല്ലിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവാസിച്ചതോടെ വാശിയേറിയ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാവും. ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ 14 മത്സരങ്ങളില്‍ നിന്ന് 10 ജയത്തോടെ 20 പോയിന്റുമായി ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഗുജറാത്ത് ടൈറ്റന്‍സ്, ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായ ശുബ്മാന്‍ ഗില്ലിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ. സീസണില്‍ ഇത് വരെ 14 മത്സരങ്ങളില്‍ നിന്ന് 680 റണ്‍സാണ് താരം ഇത്് വരെ നേടിയത്.

ഐ പി എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീതം നേടി, വിക്കറ്റ് വേട്ടയില്‍ മുന്‍പന്തിയിലുള്ള റാഷിദ് ഖാനും മുഹമ്മദ് ഷമിയേയും കേന്ദ്രീകരിച്ചായിരിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പരിശീലകന്‍ ഗാരി ക്രിസ്റ്റണും സംഘവും ബൗളിംഗ് പ്ലാന്‍ മെനയുക. മറുവശത്ത് 14 മത്സരങ്ങളില്‍ 585 റണ്‍സുമായി റണ്‍വേട്ടയില്‍ 5-ാം സ്ഥാനത്തുള്ള ഡെവോണ്‍ കോണ്‍വോയിലായിരിക്കും ഗുജറാത്തിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ബാറ്റിംഗ് പ്രതീക്ഷ. 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ് നേടിയ തുഷാര്‍ ദേശ്പാഢെയെ കേന്ദ്രീകരിച്ചായിരിക്കും ധോണിയും സംഘവും ഗുജറാത്തിനെതിരെയുള്ള ബൗളിംഗ് പ്ലാന്‍ മെനയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News