ഡല്‍ഹിയെ തകര്‍ത്ത് ഗുജറാത്ത്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. 6 വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് എടുക്കാനായത്. 37 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. 36 റണ്‍സ് എടുത്ത അക്‌സര്‍ പട്ടേലും 30 റണ്‍സ് എടുത്ത സര്‍ഫറാസ് ഖാനുമാണ് ആണ് ഡല്‍ഹിയുടെ സ്‌കോര്‍ 150 കടത്തിയത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഗി 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 62 റണ്‍സെടുത്ത സായി സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ്പ് സ്‌കോറര്‍. ഡേവിസ് മില്ലര്‍ 31 റണ്‍സും ( പുറത്താവാതെ ) വിജയ് ശങ്കര്‍ 29 റണ്‍സും ഗുജറാത്തിനായി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News