പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ഇന്ന് മുംബൈക്കെതിരെ

ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യത്തെ ടീമാവുകയെന്ന നേട്ടം സ്വന്തമാക്കാൻ ഗുജറാത്ത് ടൈറ്റന്‍സ് വെളളിയാഴ്ച ഇറങ്ങും. രാത്രി 7.30നു നടക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിൻ്റെ എതിരാളികൾ. നിലവിൽ 12 പോയിൻ്റുകളുമായി നാലാം സ്ഥാനത്തുള്ള മുംബൈക്ക് അവശേഷിക്കുന്ന മൂന്ന് കളികളിലും വിജയിച്ചാൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താനാവു.

നിലവില്‍ 16 പോയിന്റോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ഇന്ന് വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോരാട്ടത്തിനിറങ്ങുന്നത്. ഈ സീസണില്‍ രണ്ടാം തവണയാണ് ഗുജറാത്തും മുംബൈയും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഏപ്രിൽ 25ന് അഹമ്മദാബാദിൽ ഏറ്റുമുട്ടിയപ്പോൾ 55 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഏറ്റ തിരിച്ചടിക്ക് ഇത്തവണ സ്വന്തം തട്ടകത്തിൽ കണക്കുതീര്‍ത്ത് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കുക എന്നതായിരിക്കും മുംബൈയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News