ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്‍മാറി

ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്തിലെ ബിജെപിയില്‍ പൊട്ടിത്തെറി. വഡോദര, സബര്‍കാന്ത മണ്ഡലങ്ങളിലെ സിറ്റിംഗ് എംപി ഉള്‍പ്പെടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറി. ദേശീയ നേതൃത്വത്തിന്റെ ഏകാധിപത്യവും പാര്‍ട്ടിക്കുളളിലെ ഭിന്നതയാണ് പിന്മാറ്റത്തിന് കാരണം.

ALSO READ: ‘ഞാൻ ഗന്ധർവ്വൻ ചിത്രീകരിച്ച ആ വീട്’, ഗന്ധർവ്വൻ പാടിയ പൂമുഖം, പദ്മരാജന്റെ ഓർമ്മകൾ പതിഞ്ഞ മണ്ണിൽ അനന്തപദ്മനാഭൻ: ചിത്രങ്ങൾ കാണാം

ഗുജറാത്തില്‍ വഡോദര മണ്ഡലത്തിലെ ബിജെപി എംപി രഞ്ജന്‍ ഭട്ട്, സബര്‍കാന്ത സ്ഥാനാര്‍ഥി
ഭിഖാജി താക്കോര്‍ എന്നിവരാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എന്നാല്‍ വഡോദര മണ്ഡലത്തില്‍ നിന്നും രണ്ട് തവണകളായി സിറ്റിംഗ് എംപിയായ രഞ്ജന്‍ ഭട്ടിന് ദേശീയ നേതൃത്വം മൂന്നാമതും അവസരം നല്‍കിയതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഭട്ടിന് വീണ്ടും സീറ്റ് നല്‍കിയതില്‍  ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍ സി ആര്‍ പാട്ടീലിനും താല്പര്യമില്ലെന്ന പോസ്റ്ററുകള്‍ പുറത്തുവരികയും ചെയ്തു.

ALSO READ: തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; തമിഴ്‌നാട് സ്വദേശിയെന്ന് സംശയം

ഭട്ടിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തതിന് ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ജ്യോതി പാണ്ഡ്യയെ സസ്‌പെന്‍ഡും ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രാദേശിക ഘടകങ്ങളില്‍ വലിയ ഭിന്നതയുണ്ടായതോടെയാണ് രഞ്ജന്‍ ഭട്ടിന്റെ പിന്മാറ്റം. സബര്‍കാന്ത സ്ഥാനാര്‍ഥി ഭിഖാജി താക്കോറിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രാദേശിക നേതൃത്വം അംഗീകരിച്ചിട്ടില്ല. ഇതോടെ രഞ്ജന്‍ ഭട്ടിന് പിന്നാലെ ഭിഖാജി താക്കോറും മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. മോദിയും അമിത് ഷായും നദ്ദയും അടങ്ങുന്ന കേന്ദ്ര നേതൃത്വം ഏകാധിപത്യപരമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതാണ് സംസ്ഥാന തലങ്ങളില്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്. അതേസമയം ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News