ഗുജറാത്തില്‍ കൂട്ട ആത്മഹത്യ; മരിച്ചവരില്‍ കുട്ടികളും

ഗുജറാത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൂറത്തിലെ പാലന്‍പൂറിലുള്ള വീട്ടിലാണ് ഇവരെ ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുപേര്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലാണ്.

പാലാന്‍പൂരിലെ ജഗത്‌നാഗ് റോഡില്‍ താമസിച്ചിരുന്ന മനീഷ് സോളംഗി, ഇയാളുടെ ഭാര്യ റിത, പിതാവ് കാനു, മാതാവ് ശോഭ, മക്കളായ ദിശ, കാവ്യ, കുശാല്‍ എന്നിവരാണ് മരിച്ചത്. മനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക ബാധ്യതയാണ് മരിക്കാന്‍ തീരുമാനിച്ചത് കാരണമെന്നാണ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഫര്‍ണീച്ചര്‍ ബിസിനസ് നടത്തുകയായിരുന്ന മനീഷിന് കീഴില്‍ മുപ്പത്തിയഞ്ച് കാര്‍പെന്റര്‍മാരും മറ്റ് ജീവനക്കാരും ജോലിചെയ്യുന്നുണ്ട്. ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും വീട്ടിലെത്തി വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൃതശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News