ഗുജറാത്തില്‍ കാറിന് ‘സമാധി’ ഒരുക്കി കുടുംബം; സന്യാസിമാരടക്കം 1500 പേര്‍ പങ്കെടുത്തു, വീഡിയോ

ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയത്. സഞ്ജയ് പൊളാര എന്നയാളുടെ കുടുംബമാണ് കുടുംബത്തിന് എല്ലാ ഐശ്വര്യവും കൊണ്ടുവന്ന കാറിനെ വില്‍ക്കാന്‍ മനസില്ലാത്തതിനാല്‍ സ്വന്തം കൃഷിയിടത്തില്‍ സംസ്‌കരിച്ചത്. 15 അടി താഴ്ചയില്‍ കുഴിയെടുത്താണ് 12 വര്‍ഷം പ്രായമായ വാഗണ്‍ ആര്‍ കാര്‍ ഇവര്‍ സംസ്‌കരിച്ചത്.

ALSO READ:  വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

പൂക്കളും മാലകളും കൊണ്ടലങ്കരിച്ചതിന് പുറമേ സന്യാസിമാരും പുരോഹിതന്മാരും മന്ത്രോചാരണം നടത്തി പച്ച തുണികൊണ്ട് മൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അവസാനം ഒരു എസ്‌കാവേറ്റര്‍ എത്തി മണ്ണിട്ട് മൂടി. തങ്ങളുടെ പിന്‍തലമുറ കാറിനെ മറക്കാതിരിക്കാനും കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവന്ന കാര്‍ മണ്ണിനടയിലുണ്ടെന്ന് അറിയാനും സംസ്‌കരിച്ച ഇടത്തിനടത്ത് ഒരു മരംനട്ടുപിടിപ്പിക്കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. നാലു ലക്ഷത്തോളം രൂപയാണ് ഇതിനായി കുടുംബം ചിലവഴിച്ചത്.

ALSO READ:  മകനെ ബിഗ് സ്ക്രീനിൽ കാണാൻ ഓടിയെത്തി എഎ റഹീം എംപി; വലിയ സന്തോഷമെന്ന് പ്രതികരണം

12 വര്‍ഷം മുമ്പ് വാങ്ങിയ ഈ കാറാണ് എല്ലാ ഐശ്വര്യവും ബഹുമാനവും തങ്ങള്‍ക്ക് നല്‍കിയതെന്നും അതിനാലാണ് അതിനോടുള്ള നന്ദി സൂചകമായി ഇത്തരത്തിലൊരു സംസ്‌കാരം നടത്തിയതെന്നുമാണ് കുടുംബനാഥനായ പൊളാര പ്രതികരിച്ചത്.

ALSO READ: കൈലാക്കിന്റെ വിലയെത്തി; വിപണി പിടിക്കുമോ സ്കോഡ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News