കുപ്രസിദ്ധ ഗുണ്ട ഗുജരി അമ്മി അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട അബ്ദുൾ ഹമീദ് എന്ന ഗുജരി അമ്മി മഞ്ചേശ്വരത്ത് പിടിയിലായി. പൊലീസിന് നേരെ തോക്ക് ചൂണ്ടിയതും കഞ്ചാവ് കടത്തുമുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് പിടിയിലായ അബ്ദുൾ ഹമീദ്. ഉപ്പള ബേരിപദവിൽ വെച്ചാണ് മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗുജരി അമ്മിയെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.

പൊലീസ് വാഹനത്തിനും കാറിടിച്ച് കേടുപാടുകൾ പറ്റി. വാഹനം കേടു വരുത്തിയതിനും അപകടകരമായി വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ഗുജരി അമ്മി പൊലീസിന്റെ കണ്ണുവെട്ടിച്ച് രഹസ്യ താവളത്തിലാണ് സ്ഥിരമായി കഴിഞ്ഞിരുന്നത്. നേരത്തെ കാസർക്കോട് ആന്റി ഗുണ്ടാ സ്ക്വാഡ് രൂപീകരിച്ചപ്പോൾ ആദ്യ റെയ്ഡിൽ ഗുജരി അമ്മി പിടിയിലായിരുന്നു. കാസർക്കോട് ജില്ലയിൽ ഒമ്പത് കേസുകളിൽ ഇയാൾക്കെതിരെ വാറന്റുണ്ട്. കേരളത്തിലെയും കർണാടകത്തിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മുപ്പതോളം കേസുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News