‘ചെസ്സിൽ ചരിത്രം കുറിച്ച് 17 കാരനായ ഇന്ത്യൻ താരം, അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരത്തെ അട്ടിമറിച്ചു

ചെസ് ടൂർണമെന്റ് ചരിത്രത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യൻ. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റിലും ചെസ് ചരിത്രത്തിലും നേട്ടം കൈവരിച്ചത്.

ALSO READ: തോറ്റ് തോറ്റ് ഇതെങ്ങോട്ട് പോണ്? കോലിയും ടീമും ഇനി കോലുകളിക്ക് ഇറങ്ങിയാ മതി, നേടിയത് നാണക്കേടിന്റെ ലോക റെക്കോഡ്

ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷ് ഈ നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേഷ് ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇപ്പോൾ 17 കാരനായ ഗുകേഷ്.

ALSO READ: ‘മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല’, താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണെന്ന് മോഹൻലാൽ’, ഇതൊക്കെയാണ് പങ്കുവെക്കേണ്ട വാക്കുകൾ

അതേസമയം, 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗുകേഷ്. ചരിത്ര നേട്ടത്തിൽ താരത്തെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രം​ഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് ‘എക്‌സിൽ’ അപങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News