കുവൈറ്റിലെ ബാങ്കില്‍ നിന്നും ലോണെടുത്ത് മുങ്ങി; മലയാളികള്‍ക്കെതിരെ അന്വേഷണം

കുവൈറ്റിലെ ബാങ്കില്‍ നിന്ന് ലോണെടുത്ത് മുങ്ങിയെന്ന പരാതിയില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റിന്റെ 700 കോടി രൂപയിലധികം തട്ടിയെന്ന പരാതിയിലാണ് അന്വേഷണം . സംസ്ഥാനത്തെ 10 പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആയിരക്കണക്കിന് മലയാളികള്‍ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്കിന്റെ പരാതി. കേരളത്തില്‍ ഇതിനകം പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ മാത്രം 10.50 കോടി രൂപയാണ് തട്ടിയെടുത്തതായി പരാതിയുള്ളത്. ബാങ്കില്‍ നിന്ന് ലോണ്‍ നേടിയശേഷം അവിടെ നിന്ന് മുങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം.

ALSO READ: http://പുഷ്പ 2 പ്രീമിയറിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

എറണാകുളം റൂറലില്‍ എട്ടും കളമശ്ശേരി, കുമരകം എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റൂറല്‍ പരിധിയില്‍ മൂവാറ്റുഴയില്‍ രണ്ട് കേസുകളാണുള്ളത്. പുത്തന്‍കുരിശ്, കാലടി, കോടനാട്, ഊന്നുകല്‍, വരാപ്പുഴ, ഞാറയ്ക്കല്‍ എന്നിവിടങ്ങളിലാണ് മറ്റ് കേസുകള്‍. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേര്‍ക്കെതിരെ കുവൈറ്റ് പൗരന്റെ പരാതിയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് പേരും കുറ്റം ആരോപിക്കപ്പെട്ടവരില്‍ ഉണ്ട്.

ALSO READ: കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം

അമ്പത് ലക്ഷം മുതല്‍ രണ്ട് കോടി രൂപവരെ പലരും ലോണ്‍ നേടിയെന്നാണ് പരാതി. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി. ഒരു മാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് ബാങ്ക് തട്ടിപ്പ് വിവരം കേരള പൊലീസിനെ അറിയിച്ചത്. 2020-22 കാലഘട്ടത്തില്‍ ബാങ്കില്‍ നിന്ന് ചെറിയ ലോണ്‍ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ട് കോടി രൂപ വരെ വലിയ ലോണ്‍ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News