33 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി മുതല്‍ ഇറാനിലേക്ക് പോകാന്‍ വിസ ആവശ്യമില്ല.സൗദിയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇറാനിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇറാന്‍ ടൂറിസം മന്ത്രി അറിയിച്ചു.എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇറാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകസംഘം ചൊവ്വാഴ്ച മുതല്‍ പുണ്യഭൂമിയിലെത്തും.
ALSO READനവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണ്: മന്ത്രി. കെ. രാജന്‍
സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനോന്‍ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇറാനിലേക്ക് പ്രവേശിക്കാന്‍ പുതിയതായി വിസയില്‍ ഇളവ് അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 2016-ല്‍ വിച്ഛേദിക്കപ്പെട്ട സമ്പൂര്‍ണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഇറാനും സൗദിയും തമ്മില്‍ ധാരണയിലെത്തിയിരുന്നു, അതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തു.
എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇറാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടക സംഘം ഈ മാസം 19 മുതല്‍ പുണ്യഭൂമിയിലെത്തും. ഇതിനായി സൗദി ഹജ്, ഉംറ മന്ത്രാലയവുമായി കൂടിയാലോചനകള്‍ നടത്തുകയും ധാരണ പത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തതായി ഇറാന്‍ ഹജ് ആന്റ് പില്‍ഗ്രിമേജ് ഓര്‍ഗനൈസേഷന്‍ മേധാവി അബ്ബാസ് ഹുസൈനി അറിയിച്ചു. 550 പേരടങ്ങിയ ആദ്യ തീര്‍ഥാടക സംഘം ചൊവ്വാഴച പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും. 5 ദിവസം വീതും മക്കയിലും മദീനയിലുമായാണ് തീര്‍ഥാടക സംഘം കഴിയുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here