സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നുള്ള വിദ്യാർഥികൾ എത്തി

school-sports-meet-2024

കൊച്ചിയിൽ ഇന്നാരംഭിക്കുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നതിന് യുഎഇയിൽ നിന്നുള്ള മത്സരാർഥികൾ എത്തി. യുഎഇയിലെ വിവിധ കേരള സിലബസ് സ്കൂളുകളിൽ നിന്നുള്ള 55 അംഗ സംഘമാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊച്ചിയിലെത്തിയത്.

വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മന്ത്രി വി ശിവൻകുട്ടി കായിക മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിർവഹിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Read Also: സംസ്ഥാന കായികമേള; കൊച്ചി മെട്രോയിൽ ഒരു ദിവസം 1000 കായിക താരങ്ങൾക്ക് സൗജന്യ യാത്ര

3,500 വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ആലുവ മുതൽ ഫോർട്ട്‌ കൊച്ചി വരെയുള്ള 32 സ്‌കൂളുകളിൽ നിന്നുള്ള 4,000 വിദ്യാർഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിനു മാറ്റ് കൂട്ടും. ഒരാഴ്ച നീളുന്ന കായികമേളയില്‍ 24 ,000 കായിക പ്രതിഭകളും 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഗൾഫ് സ്കൂളുകളിൽ നിന്നു 50 കുട്ടികളും പങ്കെടുക്കും. ഈ മാസം 11നാണ് കായിക മേള സമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News