കുഞ്ഞുഗുല്‍മോഹര്‍ ബിഗ്‌സ്‌ക്രീനിലേക്ക്; സന്തോഷം പങ്കുവെച്ച് എഎ റഹീം എംപി

മകന്‍ ഗുല്‍മോഹര്‍ അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എ എ റഹീം എം പി. ‘കപ്പേള’ എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഗുല്‍മോഹര്‍ ആദ്യമായി അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറി. യുവതാരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമൂടും മാലപാര്‍വതിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആക്ഷന്‍ ഡ്രാമയാണ് മുറ. ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലേക്കെത്തും.

ALSO READ:‘ഇല്ലുമിനാട്ടി ഗാനം എനിക്ക് ഇഷ്ടമല്ല, കാരണം ഇതാണ്’: സുഷിൻ ശ്യാം

പ്രമുഖ താരങ്ങളായ വിജയ് സേതുപതി, എസ്ജെ സൂര്യ, ടൊവിനോ തോമസ്, നസ്രിയ, ദുഷാര വിജയന്‍ തുടങ്ങി നിരവധി പേരാണ് മുറയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്റേതായി ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ കൈയ്യടക്കി. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ,വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ എ റഹീം എം പിയുടെ മകന്‍ ഗുല്‍മോഹറും ചിത്രത്തില്‍ എത്തുന്നുണ്ട്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ഫാസില്‍ നാസര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News