തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 2 എസ്‌ഐമാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടയെ പിടികൂടുന്നതിനിടെയാണ് വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് കുത്തേറ്റത്. ജാങ്കോ കുമാർ എന്ന ഗുണ്ടയാണ് ഒളിയിടം വളഞ്ഞ പൊലീസുകാരെ ആക്രമിച്ചത്. കൂടാതെ പൊലീസ് ജീപ്പിന് നേരെ ഇയാൾ പടക്കവും എറിഞ്ഞു. സംഭവത്തിൽ അജേഷ്, ഇൻസമാം എന്നീ എസ് ഐമാരെയാണ് ഇയാൾ കുത്തി പരുക്കേൽപ്പിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: അമ്മയ്ക്കരികിൽ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് കാട്ടുപൂച്ച; വീടിന് മുകളിൽ നിന്ന് താഴേക്ക് ഇട്ടു, ദാരുണാന്ത്യം

അതേസമയം, ചൊവ്വാഴ്ച ഇയാൾ ഒരു ഹോട്ടൽ ഉടമയെ ആക്രമിച്ചിരുന്നു. പരുക്കേറ്റ ഹോട്ടൽ ഉടമ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Also Read: മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ എംപിമാര്‍ക്ക് കത്തയച്ച് അമിത് ഷാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News