മണിപ്പൂര്‍ വീണ്ടും അസ്വസ്ഥം; രണ്ടിടങ്ങളില്‍ വെടിവെയ്പ്പും സ്‌ഫോടനങ്ങളും

ശനിയാഴ്ച അര്‍ധരാത്രിയോടെ മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പും സ്‌ഫോടനങ്ങളും ഉണ്ടായി. രണ്ട് വ്യത്യസ്തയിടങ്ങളിലാണ് സംഘര്‍ഷാവസ്ഥ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇംഫാല്‍വെസ്റ്റ് ജില്ലയിലെ കോട്രുക്ക്, ബിഷ്ണുപൂര്‍ ജില്ലയിലെ ട്രോന്‍ഗ്ലോബി എന്നിവടങ്ങളിലാണ് അക്രമം നടന്നത്.

ALSO READ:  ‘കമല ജയിച്ചാൽ അമേരിക്ക മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങും’; ട്രംപ്

കുക്കി തീവ്രവാദികളാണ് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. രാത്രി 7 മണിയോട കോട്രുക്ക് ചിംഗ് ലോക്കായി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആധുനിക വെടിക്കോപ്പുകളും ബോംബുകളുമാണ് ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രദേശത്ത് വിന്യസിച്ചിരുന്ന സംസ്ഥാന സായുധ സേന തിരിച്ചടിച്ചു. ഇതോടെ വലിയ രീതിയില്‍ വെടിവെയ്പ്പുണ്ടായി. ഇതിനിടയില്‍ ബേതല്‍ ഗ്രാമത്തില്‍ നിന്നും കുക്കി തീവ്രവാദികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഡ്രാണ്‍ ആക്രണത്തിനിടയില്‍ ദൃശ്യമായതായി ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഇത് പിന്നീട് വെടിവെച്ചിട്ടു.

സെപ്തംബര്‍ ആദ്യവാരം വ്യോമാക്രമണം നടന്നതിന് പിന്നാലെ ഗ്രാമവാസികള്‍ വീണ്ടും ഇത്തരത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന ഭയത്തിലാണ്. നാലു മണിക്കൂറോളമാണ് വെടിവെയ്പ്പ് തുടര്‍ന്നത്.

ALSO READ: യുദ്ധക്കൊതി മാറാതെ ഇസ്രയേൽ; വ്യോമാക്രമണത്തിൽ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു

അനധികൃതമായി കാണുന്ന ഡ്രോണുകളെല്ലാം പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് നശിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബിഷ്ണുപൂര്‍ ജില്ലയില്‍ ട്രോന്‍ഗ്ലോബി ജില്ലയിലും കുക്കി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. രാത്രി 9.15ഓടെയാണ് ജല്‍ഗഞ്ച്, മോല്‍ഷാംഗ് എന്നിവിടങ്ങളില്‍ ആക്രമണം നടന്നത്. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. സെപ്തംബര്‍ ആരിന് ഇവിടെ കുക്കി തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

ALSO READ: സണ്‍ഡേ ഫണ്‍ഡേ ആക്കാം; ഉച്ചയ്ക്ക് തക്കാളി ചോറ് ഉണ്ടാക്കാം

നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ആസം റൈഫിള്‍സ് സംഘമാണ് 21 വയസുള്ള രണ്ട് യുവാക്കളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News