മണിപ്പൂരിൽ സമാധാനമില്ല; വീണ്ടും കനത്ത വെടിവെയ്പ്പ്

വംശീയ കലാപം അരങ്ങേറുന്ന മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ടുകൾ. ബിഷ്ണുപൂരിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്.

ALSO READ: പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

വെടിവെയ്പ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഇംഫാലിൽ കംഗ്ല ഫോർട്ടിന് സമീപം രണ്ട് വാഹങ്ങൾക്ക് അക്രമികൾ തീയിട്ടു. പൊലീസുകാരിൽനിന്ന് ആയുധങ്ങൾ പിടിച്ചുവാങ്ങാൻ ശ്രമമുണ്ടായി. സംഘർഷമേഖലകളിൽ കരസേന, അസം റൈഫിൾസ്, ബിഎസ്എഫ് എന്നി വിഭാഗങ്ങളെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.

ALSO READ: ശിക്ഷാ വിധിയിൽ സ്റ്റേ; രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയിലേക്ക്

അതേസമയം, രണ്ട് ദിവസമായി മണിപ്പൂർ സന്ദർശനം നടത്തുന്ന ഇടതുപക്ഷ എംപിമാരുടെ സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിൽ കണ്ട സംഘർഷാന്തരീക്ഷത്തെ കുറിച്ച് ഗവർണർ അനസൂയ ഉയ്ക്കെയെ ധരിപ്പിച്ചു. സന്ദർശനം നടത്തിയ പലയിടങ്ങളിലും ഭീതിതമായ അന്തരീക്ഷവും അതിലുള്ള കടുത്ത ആശങ്കയും സംഘം ഗവർണറെ ധരിപ്പിച്ചു. മണിപ്പൂരിലെ സംഘർഷത്തിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പാണ് ഉള്ളതെന്നും വരുന്ന മൺസൂൺകാല സമ്മേളനത്തിൽ പാർലമെൻറിൽ ഈ വിഷയം ഉന്നയിച്ചു പ്രതിഷേധിക്കുമെന്നും എം.പി ജോൺ ബ്രിട്ടാസ് പറഞ്ഞു. പലയിടങ്ങളും സാമുദായിക വിഭജനത്തിന്റെ ഭാഗമായെന്ന് എം.പി സംഘം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News