റഷ്യയില്‍ പള്ളികളിലും സിനഗോഗുകളിലും വെടിവെയ്പ്പ്; 15 പേര്‍ കൊല്ലപ്പെട്ടു

റഷ്യയിലെ ഡാഗസ്ഥാനിലുള്ള നോര്‍ത്ത് കോക്കസസ് പ്രദേശത്തെ പള്ളികളിലും സിനഗോഗുകളിലും അജ്ഞാതരായ ആക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും പള്ളിവികാരിയും ഉള്‍പ്പെടെയുള്ളവരാണ് വെടിയുണ്ടയ്ക്ക് ഇരയായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ:  ‘തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാർ’: മന്ത്രി സജി ചെറിയാൻ

ഡാഗസ്ഥാനിലെ ഏറ്റവും വലിയ നഗരമായ മാകച്കാലയിലും തീരദേശ നഗരമായ ഗര്‍ബന്റിലും ഒരേസമയമാണ് ആക്രമണം ഉണ്ടായത്. ഇത് തീവ്രവാദ ആക്രമണമാണെന്നാണ് ഡെര്‍ബന്റ് ഗവര്‍ണര്‍ സെര്‍ഗയ് മെലിക്കോവ് അഭിപ്രായപ്പെട്ടു. നാലു പേരാണ് ആദ്യത്തെ ആക്രമണം നടത്തിയത്. തീരദേശപ്രദേശത്ത് വെടിയുതിര്‍ത്ത രണ്ടുപേരാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

നാല്‍പത് വര്‍ഷമായി ഡര്‍ബന്റില്‍ ഓര്‍ത്തഡോക്‌സ് പുരോഹിതനും പൊലീസുകാര്‍ക്കും പുറമേ സാധാരണക്കാരാണ് മരിച്ചത്.

ALSO READ:  വൈകി ഉറങ്ങുന്നത് കുട്ടികളിൽ രക്തസമ്മർദ്ദത്തിന് കാരണമാകും; പഠനം ഇങ്ങനെ…

റഷ്യ ഉക്രൈയ്ന്‍ യുദ്ധത്തെ പരാമര്‍ശിക്കാതെ ആരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. ആക്രമണം നടത്തിയ ആറു പേരെയും ഇല്ലാതാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ സെര്‍ഗയ് മെലിക്കോവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News