ദേര സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും കുരുക്ക് മുറുകുന്നു. 2015ലെ മൂന്ന് ബലിദാന കേസുകളിൽ അദ്ദേഹത്തെ വിചാരണ ചെയ്യാൻ പഞ്ചാബ് സർക്കാർ അനുമതി നൽകി. ബലിദാനക്കേസുകളിൽ റാം റഹീം സിങ്ങിനെതിരായ വിചാരണയ്ക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി മൂന്ന് ദിവസം മുൻപ് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സർക്കാർ നീക്കം. റാം റഹീമിന് പുറമെ ദേര സച്ചാ സൗദ സംഘടനയുടെ മൂന്ന് ദേശീയ കമ്മിറ്റി അംഗങ്ങളായ പർദീപ് ക്ലെർ, ഹർഷ് ധുരി, സന്ദീപ് ബരേത എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും പഞ്ചാബ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
2015ൽ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗാരിയിലെ ഗുരു ഗ്രന്ഥ സാഹിബിൻ്റെ പകർപ്പ് മോഷ്ടിച്ചതിനും ഗ്രന്ഥത്തെ അവഹേളിച്ചതിനുമാണ് കേസ് .2015 ജൂൺ ഒന്നിന് ഫരീദ്കോട്ടിലെ ഒരു ഗുരുദ്വാരയിൽ നിന്ന് ഗുരു ഗ്രന്ഥ സാഹിബിൻ്റെ ഒരു പകർപ്പ് മോഷ്ടിക്കപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് ശേഷം, ബർഗാരിയിൽ നിന്ന് വിശുദ്ധ ഗ്രന്ഥത്തിൻ്റെ കീറിയ പേജുകൾ കണ്ടെത്തി. ഇത് ഫരീദ്കോട്ടിൽ വ്യാപകമായ പ്രതിഷേധത്തിലേക്കാണ് നയിച്ചത്.പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് വെടിയുതിർക്കുകയും ബെഹ്ബൽ കലാനിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
AlSO READ; വൃത്തിയാണ് സാറേ.. ഞങ്ങടെ മെയിൻ! എസി കോച്ചിലെ പുതപ്പുകൾ ‘മാസത്തിൽ ഒരിക്കലേ കഴുകൂ…’ എന്ന് റെയിൽവേ
എഡിജിപി സുരീന്ദർ പാൽ സിംഗ് പർമറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 2022 ജൂലൈയിൽ റാം റഹീമിനെ ഇതുമായി ബന്ധപ്പെട്ട കേസുകളിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായി പ്രതിചേർത്തിയുരുന്നു. ഐപിസി സെക്ഷൻ 295 (മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് പ്രോസിക്യൂഷന് സർക്കാർ അനുമതി ആവശ്യമാണ്. ഈ അനുമതിയാണ് ഈ പഞ്ചാബ് സർക്കാർ നൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here