വേള്‍ഡ് കപ്പല്ല, വേള്‍ഡ് ‘ടെറര്‍’കപ്പ്; വിദ്വേഷ പ്രചരണത്തിലൂടെ ഭീഷണിയുമായി പന്നു

ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്‌വന്ത് പന്നുവിന്റെ വിദ്വേഷം നിറഞ്ഞ ഭീഷണി വീഡിയോ പുറത്ത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ഐസിസി ലോകകപ്പ് റദ്ദാക്കണമെന്നാണ് പന്നുവിന്റെ ആവശ്യം.

ALSO READ: മധുരം കഴിച്ചോ അധികമാകരുത്… വായിക്കാം

നിരോധിത ഖാലിസ്ഥാന്‍ സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിന്റെ സ്ഥാപകനായ പന്നു 1984ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ചും 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിലൂടെ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗത്തിലെ ജനങ്ങളെ ഇളകിവിടാനാണ് ഇയാളുടെ ശ്രമം. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ കുറിച്ചും പന്നു വീഡിയോയില്‍ പറയുന്നുണ്ട്.

ALSO READ: മഹിളാ കോണ്‍ഗ്രസ് നേതാവിന്റെയും ഭര്‍ത്താവിന്റെയും തട്ടിപ്പ് മറച്ചുവച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ; കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടില്‍

മുമ്പ് പലസ്തീന്‍ – ഇസ്രയേല്‍ യുദ്ധത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചില കാര്യങ്ങള്‍ പഠിക്കണമെന്നും അല്ലെങ്കില്‍ ഇതുപോലൊരു പ്രതികരണം ഇന്ത്യയിലുണ്ടാവുമെന്നും പന്നു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News