മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ഹരിയാനയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

ഹരിയാനയിലെ ഗുരുഗ്രമിൽ മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിൽ ക്ഷുഭിതനായി, യുവാവ് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

Also read:വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആക്രി പെറുക്കി ഉപജീവനം നയിക്കുന്ന അഞ്ജലിയും ലല്ലൻ യാദവും ഏഴ് മാസം മുൻപാണ് ഒരുമിച്ച് താമസം തുടങ്ങിയത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ല്ലൻ യാദവ് ഒപ്പം താമസിപ്പിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തനിക്കുവേണ്ടി മുട്ടക്കറിയുണ്ടാക്കാൻ ലല്ലൻ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടു. എന്നാൽ അത് അഞ്ജലി വിസമ്മതിക്കുകയായിരുന്നു.

Also read:പേരാമ്പ്ര സ്വദേശി അനുവിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മദ്യലഹരിയിലായിരുന്ന ലല്ലൻ പ്രകോപിതനാവുകയും അഞ്ജലിയെ ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം ലല്ലൻ യാദവ് കടന്നു കളഞ്ഞു. ആദ്യം മൃതദേഹം കണ്ടെത്തിയത് കെയർ ടേക്കറാണ്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ലല്ലൻ യാദവ് പിടിയിലായി. അഞ്ജലി തന്റെ ഭാര്യയല്ലെന്നും ആറ് വർഷം മുൻപ് പാമ്പ് കടിയേറ്റ് തന്റെ ഭാര്യ മരിച്ചതായും ലല്ലൻ പൊലീസിനോട് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News