തിയേറ്ററുകളെ ചിരിയിലാഴ്ത്തിയ കുടുംബ ചിത്രം ‘ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്

തിയേറ്ററുകളെ ചിരിയിലാഴ്ത്തിയ കുടുംബ ചിത്രം ‘ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്. ചിത്രം ജൂൺ 27 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ.

Also read:മുല്ലപ്പെരിയാറില്‍ അടക്കം 9 പുതിയ ഡാമുകള്‍; പദ്ധതികൾ അവതരിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരിയ ചിത്രത്തിന്റെ സംവിധായകൻ വിപിന്‍ദാസാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News