ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകണം; ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം

elephant

ആനകൾക്ക് കുറി തൊടീക്കുന്നതിന് ഗുരുവായൂർ ദേവസ്വം വിലക്കേർപ്പെടുത്തി. കുറി തൊടീക്കുന്നത് മൂലം നെറ്റിപ്പട്ടത്തിൽ ചായം ഇളകി നെറ്റിപ്പട്ടം കേടു വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.നിർദ്ദേശo ലംഘിച്ചാൽ പാപ്പാന്മാരിൽ നിന്ന് പിഴ ഈടാക്കുമെന്നും സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്.

ALSO READ; തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ആനകളെ പല നിറത്തിലുള്ള കുറി തൊടീക്കുന്നത് നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കാൻ കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. തുണി ദ്രവിച്ച് നെറ്റിപട്ടം കേടുവരുന്നു എന്നതടക്കമാണ് പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

മതപരമായ ഉത്സവങ്ങളിലും ചടങ്ങുകളിലും സ്ഥലസൗകര്യം അനുസരിച്ചുമാത്രമെ ആന എഴുന്നള്ളിപ്പിന് അനുമതി നൽകാവൂവെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്‌, ആനകൾ തമ്മിൽ മൂന്നു മീറ്ററും ആനയും മനുഷ്യരും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച്‌ മാർഗരേഖയിൽ നിർദേശിച്ചിരുന്നു. ആനയെ തുടർച്ചയായി ആറു മണിക്കൂറിലേറെ യാത്രചെയ്യിക്കരുത്‌,സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളും ഉറപ്പാക്കണമെന്നും നിർദേശം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News