ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് വിപണിയില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന എക്‌സ്‌യുവി കാര്‍

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് ലക്ഷങ്ങള്‍ വില വരുന്ന എക്‌സ്‌യുവി കാര്‍. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV700 AX7 Automatic കാറാണ് ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ചത്. വാഹന വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. വൈറ്റ് കളര്‍ ഓട്ടോമാറ്റിക് പെട്രോള്‍ എഡിഷന്‍ എക്‌സ്‌യുവി ആണിത്. രണ്ടായിരം സി സി ഓണ്‍ റോഡ് വില 28,85853 രൂപയാകും.

Also Read- പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹന സമര്‍പ്പണ ചടങ്ങ് നടന്നത്. കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആര്‍ വേലുസ്വാമി കൈമാറി.

Also Read-‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

2021 ഡിസംബറില്‍ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വാഹനവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു. പിന്നാലെ ഇത് ലേലം ചെയ്യുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. രണ്ടാമത് നടന്ന ലേലത്തില്‍ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറായിരുന്നു ഥാര്‍ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News