ഗുരുവായൂരപ്പന് വീണ്ടും ഒരു സര്‍പ്രൈസ് വഴിപാട്! ഇത്തവണ കിട്ടിയത് പുത്തന്‍ മോഡല്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10

ഗുരുവായൂരപ്പന് മഹീന്ദ്ര ഥാര്‍ വഴിപാടായി കിട്ടിയത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. ഇപ്പോഴിതാ ഗുരുവായൂരപ്പന് വീണ്ടും വലിയൊരു വഴിപാട് കിട്ടിയിരിക്കുകയാണ്. ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ് വഴിപാടായി ലഭിച്ചത്.

ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം ഡി ഉദയകുമാര്‍ റെഡ്ഡിയില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി.

Also Read : റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ നല്‍കി. ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.

ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്‍, കേശ് വിന്‍ സി ഇ ഒ സഞ്ചു ലാല്‍ രവീന്ദ്രന്‍, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് & പര്‍ച്ചേസ് ഡി എ എം രാധ, മാനേജര്‍ സുനില്‍ കുമാറും ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News