‘വരുന്ന മീനത്തിലാണ് കല്യാണം’; പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി ‘ഗുരുവായൂരമ്പല നടയിൽ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണർത്തി സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ് പ്രിയതാരങ്ങൾ അഭിനയിച്ച സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ.പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമായ ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടത്തോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ALSO READ:തൃശൂരില്‍ യുവാവ് ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ഒരു വിവാഹ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററായി എത്തിയിരിക്കുന്നത്. വരുന്ന മീനത്തിലാണ് കല്യാണം എന്നാണ് പോസ്റ്ററിലുള്ളത്. വധുവിന്റെ വേഷത്തിൽ അനശ്വര രാജനും വരന്റെ വേഷത്തില്‍ ബേസിലും ആണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വിരാജും ബേസിലും നിഖില വിമലും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

കോമഡി പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. അതുകൊണ്ടാണ് ഈ ചിത്രത്തിനും ആരാധകർ കാത്തിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ താരനിരയും വളരെ ശ്രദ്ധേയമാണ്. കൂടാതെ കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ തിരക്കഥയെഴുതുന്ന ചിത്രംകൂടിയാണിത്.

ഏപ്രിലിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.നിഖില വിമലും അനശ്വര രാജനുമാണ് ചിത്രത്തിലെ നായികമാർ. തമിഴ് താരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ജഗദീഷ്, ബൈജു, ഇര്‍ഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ.യു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ALSO READ:ഫെബ്രുവരി 16ന്‌ വ്യാവസായിക പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News