ഗ്യാന്‍വ്യാപി കേസില്‍ സര്‍ക്കാരിനെന്ത് കാര്യം? രൂക്ഷ വിമര്‍ശനവുമായി പള്ളിക്കമ്മിറ്റി

ഗ്യാന്‍വ്യാപി കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശന ഉന്നയിച്ച് പള്ളിക്കമ്മിറ്റി. അതേസമയം ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട പള്ളിക്കമ്മറ്റിയുടെ അപ്പീല്‍ ഈ മാസം പന്ത്രണ്ടിന് വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദുവിഭാഗവും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് വിമര്‍ശിച്ച പള്ളിക്കമ്മിറ്റി കേസില്‍ കക്ഷിയല്ലാത്ത സര്‍ക്കാര്‍ കോടതിയില്‍ ഹാജരായതിനെ ചോദ്യം ചെയ്യുകയായിരുന്നു.

ALSO READ:  കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി

എന്തിന് കക്ഷിയല്ലാത്ത സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരായരായത് എന്തിനെനാണെന്നാണ് പള്ളിക്കമ്മിറ്റി ചോദിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കുമെന്ന് കോടതി പറഞ്ഞു. ഗ്യാന്‍വ്യാപി വിഷത്തില്‍ നിലപാട് അനുവദിക്കാന്‍ കോടതിയോട് സര്‍ക്കാര്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇരുവിഭാഗവും കൈവശാവകാശം തെളിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിട്ടുണ്ട്.

ALSO READ:  “പാണക്കാട് തങ്ങൾക്കു മേലുള്ളത് രാഷ്ട്രീയ സമ്മർദ്ദം; ലീഗ് നിലപാട് മതേതര മുന്നേറ്റത്തെ പ്രതിസന്ധിയിലാക്കി”: ഐഎൻഎൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News