ഗ്യാൻവാപി: കോടതി നടപടി ആശങ്കാജനകം; ഐ.എൻ.എൽ

INL

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക്​ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്​ ആശങ്കാജനകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്​ വഴിവെക്കുന്നതുമാണെന്ന്​ ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

Also read:കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ

ജഡ്​ജി അജയ്​ കൃഷ്​ണ പദവിയിൽനിന്ന്​ വിരമിക്കുന്ന ദിവസം നടത്തിയ വിധി പ്രഖ്യാപനം വൻ ഗൂഢാലോചനയുടെ ഭാഗമാണെന്നേ വിലയിരുത്താനാവൂ. 1986ൽ ബാബരി മസ്​ജിദ്​ പൂജക്കായി തുറന്നുകൊടുത്ത ഫൈസാബാദ്​ ജില്ലാ കോടതിയുടെ നടപടിക്ക്​ സമാനമാണിത്​. പൂജക്കായുള്ള സജ്ജീകരണം ഒരാഴ്​ചക്കുള്ളിൽ ഒരുക്കണം എന്ന ഉത്തരവ്​ കേൾ​ക്കേണ്ട താമസം മസ്​ജിദി​ന്റെ ബോർഡ്​ മറച്ച്​ ക്ഷേത്ര ബോർഡ്​ സ്​ഥാപിച്ചത്​ കോടതി ഉത്തരവിന്​ പിന്നിലെ ഭരണകൂട ഗൂഢാലോചന വ്യക്​തമാക്കുന്നുണ്ട്​.

1991​ലെ ആരാധനാലയ സംരക്ഷണ നിയമത്തി​ന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹർജി സു​പ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്​ കീഴ്​ക്കോടതികൾ, രാജ്യത്തെ വർഗീയാന്തരീക്ഷണം മുതലെടുത്ത്​ നീതിപൂർവകമല്ലാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്​.

Also read:പ്രേക്ഷകരെ ചിരിപ്പിക്കാനായി അവരെത്തുന്നു; ‘അയ്യർ ഇൻ അറേബ്യ’ നാളെ മുതൽ തിയേറ്ററുകളിൽ

ജനുവരി 22​ന്റെ രാമക്ഷേത്ര പ്രതിഷ്​ഠക്ക് ശേഷം രാജ്യത്ത്​ രൂപംകൊണ്ട ഹിന്ദുത്വ വിജയാഘോഷങ്ങളാണ്​ നിയമത്തി​ന്റെ അടിസ്​ഥാന തത്ത്വങ്ങളെ കാറ്റിൽ പറത്താനും പക്ഷപതാപരമായോ വർഗീയമായോ ചിന്തിക്കാനും കോടതികളെ പ്രേരിപ്പിക്കുന്നതെങ്കിൽ, അതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഏകകണ്​ഠമായ ശബ്​ദം ഉയരേണ്ടതുണ്ടെന്ന്​ കാസിം ഇരിക്കൂർ പ്രസ്​താവനവയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News