ഗ്യാൻവാപി പള്ളി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേ തുടരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങളിന്മേൽ നിർമിച്ചതാണോ എന്ന് നിർണയിക്കുന്നതു സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെ ആരംഭിച്ച സർവേ വൈകീട്ട് അഞ്ചുവരെ നീണ്ടു.
Also Read: ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സിവിൽ സർവീസിൽ വേണ്ട; വിമുഖത കട്ടി പാർലമെൻററി സമിതി
ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകരായ തൗഹീദ് ഖാൻ, അഖ്ലാഖ്, മുംതാസ് ഉൾപ്പെടെ മുസ്ലിം വിഭാഗത്തിലെ അഞ്ചംഗങ്ങൾ സർവേയിൽ പങ്കെടുക്കുന്നുണ്ട്. സർക്കാർ അഭിഭാഷകൻ രാജേഷ് മിശ്രയും എ.എസ്.ഐ സംഘത്തോടൊപ്പമുണ്ട്.കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുസ്ലിം വിഭാഗം സർവേയിൽനിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം, വിഗ്രഹങ്ങളുടെ ശകലങ്ങൾ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തിയതായി ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകൻ സുധീർ ത്രിപാഠി അവകാശപ്പെട്ടു. പ്രധാന താഴികക്കുടത്തിന് കീഴിലുള്ള സെൻട്രൽ ഹാൾ എ.എസ്.ഐ പരിശോധിക്കുന്നുണ്ടെന്ന് ഹിന്ദുപക്ഷത്തിന്റെ മറ്റൊരു അഭിഭാഷകൻ സുഭാഷ് നന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: ‘നോവ് മായുന്നില്ല’; മൂന്നാർ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്സ്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here