ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; സംഭവം ആലുവയിൽ

Death

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

Also read:പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും; എ കെ ബാലൻ

വെട്ടേറ്റ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളെടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News