റഷ്യന്‍, ചൈനീസ്, അമേരിക്കന്‍ താരങ്ങള്‍ അടക്കിവാഴുന്ന ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ മുദ്ര പതിപ്പിച്ച ഒളിമ്പ്യന്‍ ദിപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഹൃദയസ്പര്‍ശിയായ സോഷ്യല്‍ മീഡിയ കുറിപ്പിലാണ് അവര്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന പാരിസ് ഒളിംപിക്സില്‍ ദിപക്ക് യോഗ്യത നേടാനായിരുന്നില്ല.
Also Read: വില്ല വില്‍പ്പനയ്ക്ക് വച്ച് ഷുമാക്കറുടെ സഹോദരന്‍; എതിര്‍പ്പുമായി മുന്‍ ഭാര്യ
ജിംനാസ്റ്റിക്‌സില്‍ ഒളിമ്പിക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് ദിപ. 2016ലെ റിയോ ഒളിമ്പിക്സില്‍ നാലാമതായി അവര്‍ ഫിനിഷ് ചെയ്തത് ശ്രദ്ധേയമായിരുന്നു. അന്ന് ജിംനാസ്റ്റിക്സിലെ ഏറ്റവും കടുപ്പമേറിയ ‘വോള്‍ട്ട്’ വിഭാഗത്തില്‍ മത്സരിച്ച് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്.
ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നു ദിപ വ്യക്തമാക്കി. വിരമിക്കുകയാണെങ്കിലും ജിംനാസ്റ്റിക്സുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കുന്നില്ലെന്നും ജിംനാസ്റ്റിക്സിനു ഭാവിയില്‍ എന്തെങ്കിലും തിരികെ നല്‍കണമെന്നു ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here