നുണയന്‍ പ്രതിപക്ഷ നേതാവ്, രമയുടേയും തിരുവഞ്ചൂരിന്റെയും കളളക്കഥ പൊളിഞ്ഞു, എച്ച്.സലാം

നിയമസഭാ പ്രതിപക്ഷ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തുന്നത് കള്ളപ്രചാരണമാണെന്ന് എച്ച്.സലാം എംഎല്‍എ. താനും സച്ചിന്‍ ദേവും ആക്രമിച്ചെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഭരണപക്ഷ എംഎല്‍എമാരില്‍ ഒരാളെങ്കിലും ആക്രമിച്ച ദൃശ്യം കൈവശമുണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തു വിടണം.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ.കെ. രമയുടെയും കളളക്കഥ പൊളിഞ്ഞതായും എച്ച്‌സലാം ചൂണ്ടിക്കാട്ടി.സനീഷ് കുമാര്‍ എംഎല്‍എയെ ആരും മര്‍ദ്ദിച്ചിട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡന്മാരെയും തള്ളിമാറ്റി ഭരണപക്ഷ എംഎല്‍എമാരുടെ അടുത്തേക്ക് വന്നപ്പോഴാണ് ബാരിക്കേഡ് പോലെ പ്രതിരോധം തീര്‍ത്തതെന്നും എച്ച്.സലാം കൂട്ടിച്ചേര്‍ത്തു. നുണയന്‍ സതീശനാണ് എന്ന് സമൂഹത്തില്‍ തുറന്നു കാട്ടാനാണ് ഇപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളില്‍ ഇടപെടുന്നതുകൊണ്ടാണ് എച്ച്. സലാമിനെയും തന്നെയും ലക്ഷ്യം വെച്ച് പ്രചരണം നടത്തുന്നതെന്ന് സച്ചിന്‍ ദേവ് എംഎല്‍എയും പ്രതികരിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡന്മാരുടെ നടുക്കാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉണ്ടായിരുന്നത്.അതിന് പുറത്താണ് ഭരണപക്ഷ എംഎല്‍എമാര്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News