കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു ; രോഗബാധ പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക്

കാസർകോട് പടന്നക്കാട് H1N1 രോഗബാധ സ്ഥിരീകരിച്ചു.പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക് രോഗബാധ ഉണ്ടായത്. രോഗലക്ഷണങ്ങൾ കാണിച്ച വിദ്യാർഥികളുടെ സ്രവങ്ങൾ നേരത്തെ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ശേഷം ഇന്നലെ രാത്രിയോടെയാണ് പരിശോധന ഫലം പുറത്തു വന്നത്. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽപ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചു.

ALSO READ : വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകാനായി ഡിവൈഎഫ്ഐയ്ക്ക് സ്വന്തം മാലയും കമ്മലും നൽകി സഹോദരങ്ങളുടെ മാതൃക

സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിക്ക് കൂടി എച്ച്‍വൺ എൻവൺ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ ഏ വി രാംദാസ് അറിയിച്ചു. രോഗം ബാധിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News