കൊച്ചി സർവകലാശാലയിൽ റിസർച്ച് വിദ്യാർത്ഥിക്ക് എച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു

കൊച്ചി സർവകലാശാലയിൽ റിസർച്ച് വിദ്യാർത്ഥിക്ക് എച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. റിസർച്ചിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ പോയി വന്നതിനു ശേഷം പനി വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് എച് വൺ എൻ വൺ (H1N1) രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച വിദ്യാർത്ഥി ക്യാമ്പസ്‌ ഹോസ്റ്റൽ അന്തേവാസി അല്ല എന്നും വിദ്യാർഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ക്യാമ്പസ് സ്റ്റുഡന്റസ് വെൽഫയർ ഡയറക്ടർ ഡോ പി കെ ബേബി അറിയിച്ചു. മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ക്യാമ്പസ്സിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Also Read: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം; അസമിൽ ദുരിതത്തിലായത് 26 ലക്ഷത്തോളം ജനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News