യുവേഫ ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിന്റെ അത്ഭുത ഗോൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കൻ ക്ലബായ എസി സ്പാർട്ട പ്രാഗിനെതിരെയായിരുന്നു മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ അത്ഭുത ഗോൾ. കളിയുടെ 58-ാം മിനിറ്റിലായിരുന്നു വിസ്മയ ഗോൾ പിറന്നത്.
ഏകദേശം 20 അടിയോളം ഉയരത്തിൽ വന്ന ബ്രസീലിയൻ താരം സാവിഞ്ഞോയുടെ ക്രോസ് അന്തരീഷത്തിൽ ഉയർന്ന് ചാടി ഇടംകാലിന്റെ ഉപ്പൂറ്റികൊണ്ട് പന്തിനെ തട്ടി ഹാലണ്ട് വലയിലാക്കി.
Also Read: പദ്ധതികൾ വിജയകരം: ന്യൂസിലൻഡിനെ സ്പിന്നിൽ കുരുക്കിയിട്ട് ഇന്ത്യ
ഹാലണ്ടിന്റെ ബാക്ഹീൽ വോളി കണ്ട് അത്ഭുതപ്പെട്ട മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ‘അയാളൊരു മനുഷ്യനല്ല’ എന്നാണ് പ്രതികരിച്ചത്. സ്വീഡീഷ് മുൻ ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെപ്പോലെ അവിശ്വസനീയമായ കഴിവാണ് ഹാലണ്ടിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മറ്റാർക്കും ഇല്ലാത്ത കഴിവുകൾ ഹാലണ്ടിന് ഉണ്ടെന്നാണ് മാഞ്ചസ്റ്റർ സിറ്റി സഹതാരം ഫിൽ ഫോഡൻ ഗോളിനോട് പ്രതികരിച്ചത്. ഹാലണ്ട് എങ്ങനെയാണ് ആ ഗോൾ നേടിയതെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇതൊക്കെയെന്ത്! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ മിന്നുന്ന റെക്കോർഡുമായി അശ്വിൻ
എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി സ്പാർട്ട പ്രാഗിനെ തകർത്തത്. ഹാലണ്ട് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഫിൽ ഫോഡൻ, ജോൺ സ്റ്റോൺസ്, മാത്തിയസ് ന്യൂനസ് എന്നിവർ ഓരോ ഗോൾ നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here