കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ വീണ്ടെടുക്കാൻ ഹാക്കറെ സമീപിച്ച് വിദ്യാർത്ഥിനി; ചിത്രങ്ങൾ കൈവശപ്പെടുത്തി പണം തട്ടിയ ഹാക്കർ പിടിയിൽ

വിദ്യാർത്ഥിനിയിൽ നിന്നും പണം തട്ടിയ ഹാക്കറെ പൊലീസ് പിടികൂടി. ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പൊലീസ് ഇൻസ്പെക്ടർ പ്രസാദ് ഏബ്രഹാം വർഗീസിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരിക്കുമ്പോൾ ആൺ സുഹൃത്തിന് അയച്ചുകൊടുത്ത ചിത്രങ്ങൾ തിരികെ ലഭിക്കാൻ വേണ്ടിയാണ് പെൺകുട്ടി ഹാക്കറായ ഇഷാമിനെ സമീപിച്ചത്.

പിന്നീട് ചിത്രങ്ങൾ വീണ്ടെടുത്തെന്നും അതുമായി താരതമ്യംചെയ്യാൻ വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാനും ഹാക്കറായ ഇഷാം ആവശ്യപ്പെട്ടു. തുടർന്ന് വിദ്യാർത്ഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് അറസ്റ്റിലായ ഹാക്കർക്ക് അയച്ചു നൽകി. ഈ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഹാക്കർ ഭീഷണിപ്പെടുത്തി. തുടർന്ന് ഹാക്കർ 25000 രൂപ വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ പെൺകുട്ടിക്ക് കൂട്ടുകാരിയാണ് പരിചയപ്പെടുത്തിയത്.

ഹാക്കറുടെ ഭീഷണി അറിഞ്ഞ കൂട്ടുകാരി പ്രശ്നം പരിഹരിക്കാൻ സ്വന്തം മാല ഊരി നൽകി. ഇത് പണയംവെച്ച് വിദ്യാർത്ഥിനി ഹാക്കർക്ക് 20,000 രൂപ നൽകി. എന്നാൽ ഇയാൾ വീണ്ടും ഭീഷണി തുടർന്നു. ഇതോടെ വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാക്കറെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News