പലരുടെയും സംശയമാണ് മുടി ട്രിം ചെയ്താൽ മുടി വളരുമോ എന്നത്. മുടി വളരുന്നതിനായി ചിലർ എല്ലാ മാസവും മുടിയുടെ തുമ്പ് മുറിക്കാറുണ്ട്. സത്യത്തിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായകരമാണോ? ഇതിന്റെ പുറകിലെ സത്യാവസ്ഥ പരിശോധിക്കാം.
മുടി വളരുന്നത് തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുമ്പോഴാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ പിന്തുണയോടെയാണ് കോശങ്ങള്‍ ഉണ്ടാക്കുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു മാസത്തില്‍ ശരാശരി അര ഇഞ്ച് വരെ മുടി വളരും. അതായത് ഈ കണക്ക് പ്രകാരമാണെങ്കിൽ ശരാശരി ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ആറ് ഇഞ്ച് നീളം വയ്ക്കും.
Also read: റെഡ് വൈന്‍ കുടിക്കുമ്പോള്‍ തലവേദന? ശരീരത്തില്‍ സംഭവിക്കുന്നതെന്ത്! ഈ വില്ലനെ തിരിച്ചറിയാം
മുടിയുടെ വളര്‍ച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത് ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിവയൊക്കെയാണ്. മുടി വേരിൽ നിന്നാണ് വളരുന്നതു എന്നതു കൊണ്ടു തന്നെ ഇത്തരം ജൈവ പ്രക്രിയയെ മുടി ട്രിം ചെയ്യുന്നതു ബാധിക്കില്ലെങ്കിലും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാഴ്ചയ്ക്കും ഉത്തമമാണ്.
മുടി ട്രിം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:
മുടി ട്രിം ചെയ്യുന്നതിലൂടെ മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും. മുടി വളരുന്നതനുസരിച്ച് മുടിയുടെ അറ്റം കനം കുറയാനും പെട്ടെന്ന് പൊട്ടി പോകൽ, വീണ്ടുകീറൽ തുടങ്ങിയവയ്ക്ക് സാധ്യത ഏറെയാണ്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കാഴ്ചയില്‍ കനം കുറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.
Also read: തണുപ്പുകാലത്ത് വില്ലനായി ബ്രോങ്കൈറ്റിസ്; ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ
മുടി ട്രിം ചെയ്യുന്നതിലൂടെ മുടിയുടെ സ്‌റ്റൈല്‍ നിലനിര്‍ത്താന്‍ സഹായിക്കും. ഇടവേളകളില്‍ ട്രിം ചെയ്യുന്നത് മുടികയറിയും ഇറങ്ങിയും വളരുന്നത് ഒഴിവാക്കി മുടി വൃത്തിയിൽ കിടക്കാൻ സഹായിക്കും.മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ട്രിം ചെയ്യുന്നത് സഹായിക്കും. മുടി പൊട്ടുന്നതിനും നിന്നും ഒഴിവാകുന്നതോടെ മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്താന്‍ മുടി ട്രിം ചെയ്യുന്നത് സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here