‘പൊട്ടിത്തെറിച്ചത് ഹെയർ ഡ്രയർ അല്ലായിരുന്നു…’; കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം കൊലപാതകശ്രമം

hair dryer blast incident

കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. സംഭവം കൊലപാതക ശ്രമമായിരുന്നുവെന്നാണ് ഇപ്പോൾ പൊലീസിന്റെ പുതിയ കണ്ടെത്തൽ. പാഴ്‌സലായി എത്തിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കർണാടക ബാഗൽകോട്ട് , ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ കൈവിരലുകളാണ് അപകടത്തിൽ അറ്റുപോയത്.

അയല്‍വാസിയായ ശശികലയെന്ന സ്ത്രീയുടെ പേരിൽ വന്ന പാഴ്‌സൽ തുറക്കുകയും, ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് അപകടം നടക്കുന്നത്. ഹെയർ ഡ്രയറിനുള്ളിൽ സ്ഫോടകവസ്തു വെക്കുകയും, കൊറിയർ അയക്കുകയും ചെയ്ത ഗ്രാനൈറ്റ് കമ്പനി സൂപ്പർവൈസർ സിദ്ധപ്പ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ അപകടത്തിനിരയായ ബസവരാജേശ്വരിയുമായി അടുപ്പത്തിലായിരുന്നു.

ബസവരാജേശ്വരിയുടെ അയൽവാസിയായ ശശികല ഈ ബന്ധത്തെ എതിർത്തു. ഇതിനു പ്രതികാരമായാണ് ശശികലയെ കൊല്ലാൻ സിദ്ധപ്പ പദ്ധതിയിട്ടത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ സംഘടിപ്പിച്ച് ഇയാൾ ഹെയർ ഡ്രയറിൽ ഘടിപ്പിച്ചു. ശേഷം ശശികലയുടെ വിലാസത്തിൽ കൊറിയർ ആയി അയച്ചു. എന്നാൽ ശശികലയക്ക് പകരം ബസവരാജേശ്വരിയാണ് കൊറിയർ കൈപ്പറ്റിയതും, ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ചതും. ഇതേത്തുടർന്നാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News