മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നിങ്ങളെയും വിടാതെ പിന്തുടരുന്നുണ്ടോ ? എങ്കിൽ പരിഹാരം ഇതാ…

കൂടുതൽ ആളുകളും നേരിടുന്ന വലിയ പ്രശ്‌നമാണ് മുടികൊഴിച്ചിൽ. ചീപ്പ് എടുത്ത് പതിയെ മുടി ഒന്ന് ചീകുമ്പോൾ മുടി പൊട്ടി പോരുന്നത് കാണുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്ന മറ്റൊന്നുമുണ്ടാകില്ല. മുടി കൊഴിച്ചിലിന് കരണങ്ങളാകുന്നത് ദൈനംദിന ശീലങ്ങൾ, ഭക്ഷണക്രമം, കാലാവസ്ഥ, തുടങ്ങിയവ ഉൾപ്പെടാം. അതുപോലെ സമ്മർദ്ദം, മോശം കേശ സംരക്ഷണം, മുടിയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ്, ആന്തരിക ആരോഗ്യം തുടങ്ങിയ കാര്യങ്ങളും മുടി കൊഴിച്ചിലിന് കാരണമാവാം. മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യത്തിനും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചില വീട്ടുവൈദ്യങ്ങൾ ഇതാ :

​വെളിച്ചെണ്ണ:
വെളിച്ചെണ്ണയുടെ ഉപയോഗം മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം, അയൺ എന്നിവ വെളിച്ചെണ്ണയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാനായി വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങപ്പാലോ തലമുടിയിൽ ഉപയോഗിക്കാം. തലമുടി തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് മുടിയെ പരിപോഷിപ്പിക്കാൻ സഹായിക്കും. അതുപോലെ വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മുടി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിച്ചുകൊണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

​നെല്ലിക്ക:
നെല്ലിക്ക മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഇത് മുടികൊഴിച്ചിൽ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ സഹായകമാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് നിങ്ങൾക്ക് കടകളിൽ നിന്നും വാങ്ങുവാൻ സാധിക്കും. ഇത് പതിവായി തലമുടിയിൽ പ്രയോഗിച്ച് കുറച്ചുനേരം സൂക്ഷിച്ച് കഴുകിക്കളയുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരം നൽകും.

​കറ്റാർ വാഴ:
പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഉള്ള കറ്റാർ വാഴ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. കറ്റാർ വാഴയുടെ പതിവായ ഉപയോഗം താരൻ ഗണ്യമായി കുറയ്ക്കുകന്നതിനും ചൊറിച്ചിൽ അടക്കമുള്ള തലയോട്ടിയിലെ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കുന്ന ഒന്നാണ്. നിങ്ങൾക്ക് ഉപയോഗിക്കുന്ന ഹെയർ ഓയിലിൽ കുറച്ച് കറ്റാർ വാഴ നീര് കലർത്തി മുടിയിൽ പ്രയോഗിക്കാം.

ചെമ്പരത്തി:
കേശ പരിപാലനത്തിനായി പണ്ടുമുതൽക്കേ സ്ത്രീകൾ ഉപയോഗിച്ചുവരുന്ന പരിഹാര മാർഗങ്ങളിലൊന്നാണ് ചെമ്പരത്തി. മുടിക്ക് അഴകും ആരോഗ്യവും നൽകാനും വളർച്ചയെ ഉത്തേജിപ്പിക്കാനും അകാല നരയെ തടയാനും താരനെ ചികിത്സിക്കാനുമെല്ലാം ഇതിൻ്റെ ഉപയോഗം സഹായിക്കുന്നു. മുടി കൊഴിച്ചിലിനെ നിയന്ത്രിച്ചു നിർത്തുന്നതിന് സഹായകമായ ഒട്ടേറെ പോഷകങ്ങൾ ചെമ്പരത്തിയിൽ നിറഞ്ഞിരിക്കുന്നു. ഒരു ഹെയർ മാസ്കിൻ്റെ രൂപത്തിൽ നിങ്ങൾക്ക് ഇത് തലമുടിയിലും തലയോട്ടിയിലും പ്രയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News