സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരുപ്രശ്‌നമാണ് മുടികൊഴിച്ചിൽ. പ്രായബേദമന്യേ ഇപ്പോൾ മുടി കൊഴിച്ചിൽ ഉണ്ടാവുന്നുണ്ട്. ആദ്യഘട്ടത്തിൽ വളരെ ചെറിയ രീതിയിൽ മുടി കൊഴിഞ്ഞു തുടങ്ങുക എങ്കിലും പിന്നീട് നല്ലരീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടാവും. പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാവുന്നതിന് പിന്നിൽ പോഷകാഹാരക്കുറവും ഭക്ഷണത്തിലെ പ്രശ്‌നങ്ങളും, വൃത്തിയില്ലായ്മയും ഒക്കെ ഉൾപ്പെടുന്നു. ഒരുപരിധി വരെ മുടി കൊഴിച്ചിൽ വെറും നാല് പദാർത്ഥങ്ങൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ തടയാൻ കഴിയും.
Also read:‘ജാതിമേൽകോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവാണ് അയ്യങ്കാളി’: മുഖ്യമന്ത്രി
കറ്റാർ വാഴ:
കറ്റാർ വാഴയിൽ നിറഞ്ഞിരിക്കുന്ന വിറ്റാമിൻ എ, ബി, സി, ഇ തുടങ്ങിയ പോഷകങ്ങൾ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ തലയോട്ടിക്ക് അവശ്യ പോഷകങ്ങൾ നൽകിക്കൊണ്ട് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിയിൽ കറ്റാർ വാഴ പ്രയോഗിക്കുന്നത് വഴി രോമകൂപങ്ങളെ ആഴത്തിൽ പോഷിപ്പിക്കുകയും മുടിയുടെ ബലം വർദ്ധിപ്പിച്ച് കൊണ്ട് കൊഴിയാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കറ്റാർവാഴ തലമുടിയിൽ പ്രയോഗിക്കാനായി ഏകദേശം 1 ടീസ്പൂണോളം കറ്റാർ വാഴ ജെൽ ഇലകളിൽ നിന്നും വേർതിരിച്ച് എടുക്കുക. തലയിൽ ഉടനീളം ഇത് പ്രയോഗിക്കുക. മുടികൊഴിച്ചിൽ ഉള്ള ഭാഗങ്ങളിൽ കൂടുതലായി ഇത് തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറോളം അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഇത് തലയിൽ സൂക്ഷിച്ച് സാധാരണപോലെ കഴുകുക.
Also read:‘ഓണം ഓഫറിൽ’ തർക്കം: ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ച ശേഷം യുവതി ഓടി രക്ഷപ്പെട്ടു
ഉരുളക്കിഴങ്ങ് നീര്:
ഉരുളക്കിഴങ്ങ് നീര് തലയോട്ടിൽ പ്രയോഗിക്കുന്നത് തലയോട്ടിയിലെ കേടുപാടുകൾ തീർത്തുകൊണ്ട് മുടിക്ക് തിളക്കവും പോഷണവും നൽകും.ഉരുളക്കിഴങ്ങ് ചേർത്ത് തിളപ്പിച്ച വെള്ളം ശേഖരിച്ചു വയ്ക്കുക. ഇത് പൂർണ്ണമായും തണുപ്പിച്ചെടുത്തതിനു ശേഷം, തലമുടി കഴുകി കണ്ടീഷനിംഗ് ചെയ്യാം.
സവാള ജ്യൂസ്:
സവാള ജ്യൂസ് മുടി കൊഴിച്ചിലിന് വളരെ അത്യുത്തമമാണ്. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കെട്ടു പിണയുന്നത് ഒഴിവാക്കുന്നതിനുമുള്ള ഒരു ഉറപ്പായ പരിഹാര മാർഗമാണ് സവാള നീര്. തലയോട്ടിയിലെ അണുബാധകളെയും ഫംഗസുകളെയും എളുപ്പത്തിൽ നിർവീര്യമാക്കുന്ന സൾഫറിന്റെ സമ്പന്നമായ ഉറവിടമാണിത്. ഇത്തരം ഫംഗസുകൾ മുടി കൊഴിച്ചിലിന് കാരണമാകുന്നവയാണ്. ഒരു സവാളയുടെ നീര് വേർതിരിച്ചെടുത്ത് ഇത് മുടികൊഴിച്ചിൽ ഉള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക. 30 മിനിറ്റ് കാത്തിരുന്ന ശേഷം പതിവുപോലെ മുടി കഴുകുക.
ഒലിവ് ഓയിൽ:
ഒലിവ് ഓയിൽ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന മികച്ച പരിഹാരമാർഗമാണ്. ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക, മുടികൊഴിച്ചിൽ ഉള്ള ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുണം. തലയോട്ടിയിൽ ഇത് തേച്ചു പിടിപ്പിച്ച ശേഷം 30 മിനിറ്റ് കാത്തിരിക്കാം. പതിവുപോലെ മുടി കഴുകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here