മുടികൊഴിച്ചിൽ തടയാം; ഈ പാക്ക് പരീക്ഷിച്ച് നോക്കൂ

സ്വാഭാവികമായും എല്ലാ പ്രായക്കാരും നേരിടുന്ന ഒന്നാണ് മുടികൊഴിച്ചിൽ. ഹോർമോൺ മാറ്റങ്ങൾ, സമ്മർദ്ദം, പാരമ്പര്യ അവസ്ഥകൾ എന്നിവ മുടിയുടെ വളർച്ചക്ക് പ്രതികൂല ഘടകമാണ്. ഇതിനായി വീട്ടിൽ തന്നെ ചില വഴികൾ ഉണ്ട്. അതിനായി വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് ഇതിനു പരിഹാരം കാണാം.

മുടിയ്ക്ക് വളരെ നല്ലതാണ് കറിവേപ്പില. ഇതിലെ പ്രോട്ടീനും ബീറ്റാ കരോട്ടിനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർത്താനും സഹായിക്കുന്നതാണ്.കൂടാതെ മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും മികച്ച ഒരു ചേരുവയാണ് തൈര്. ഇത് മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും വളർച്ച കൂട്ടാനും സഹായിക്കുന്നു. മുടിയെ കണ്ടീഷണിംഗിനും ഇത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡും പ്രോട്ടീനും മുടി വളർച്ചയെ സഹായിക്കും .

മുടിയ്ക്ക് വളരെ നല്ലതാണ് കഞ്ഞിവെള്ളം. മുടിയെ മൃദുവാക്കാനും തിളക്കം കൂട്ടാനും നല്ലതാണ്. അമിനോ ആസിഡ്, വൈറ്റമിൻ ഇ, ബി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയൊക്കെ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. മുടി പൊട്ടി പോകുന്നത് തടയാൻ പോലും ഇത് സഹായിക്കും.

also read: കണ്‍മഷി അടിപൊളിയാണ്… പക്ഷേ.. ഇങ്ങനൊന്ന് ചെയ്തു നോക്കു; ത്വക്കിനെ സംരക്ഷിക്കൂ!

ഒരു ബൗളിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചത്, തൈര്,കഞ്ഞിവെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് മുടി കഴുകാം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News