ഉറക്കം ശരിയാണോ… മുടികൊഴിയുന്നത് തടയാം…! ഇക്കാര്യം മനസിലാക്കണം

ഉറക്കം അതൊഴിവാക്കി ഒന്നും വേണ്ട. നല്ലവണ്ണം ഉറങ്ങിയില്ലെങ്കില്‍ ഒന്നല്ല ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും… ഓര്‍ക്കുക. ഒരു ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദരടക്കം ചൂണ്ടിക്കാട്ടുന്നത്. ഗുണനിലവാരമില്ലാത്ത ഉറക്കം മൂലം പ്രമേഹം, ഹൃദ്രോഗം, ഹൈ ബിപി, ത്വക്ക് രോഗങ്ങള്‍ ലിസ്റ്റ് ഇങ്ങനെ നീളും.

ALSO READ:  ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ; 75 ഭൂരഹിത ഭവനരഹിതർക്ക് വീടുകള്‍ നിർമ്മിച്ചു നൽകാൻ ധാരണപത്രത്തിൽ ഒപ്പിട്ടു

ഇനി ഉറക്കം കൊണ്ടുള്ള മറ്റൊരു ഗുണം മുടികൊഴിച്ചില്‍ കുറയുമെന്നതാണ്. ആരോഗ്യ വിദഗ്ദര്‍ തന്നെ ഇക്കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. മാനസിക പിരിമുറുക്കവും സമ്മര്‍ദവും മുടി കൊഴിയുന്നതിന് പ്രധാന കാരണമാണ്. അനേകം തവണ തലയോട്ടിയിലെ ഓരോ ഫോളിക്കിലും മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്.

ALSO READ: സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും വേണം; ‘ഗോവര്‍ധന്‍ പൂജ’ നടത്തി ഹിമാചല്‍ മുഖ്യമന്ത്രി

ഹെയര്‍ ഫോളിക്കിളുകള്‍ കാര്യക്ഷമാകണമെങ്കിലും അനുകൂലമായ സാഹചര്യവും പോഷകവും ആവശ്യമാണ്. മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ മാനസിക സമ്മര്‍ദം ഉണ്ടാകും ഇതോടെ മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ശരീരത്തിലുണ്ടാകും. ഇത് മുടി കൊഴിച്ചിലിന് വഴിവയ്ക്കും. മാത്രമല്ല ഉറക്കമില്ലായ്മ രക്തയോട്ടത്തെ ബാധിക്കുന്നത് ഹെയര്‍ ഫോളിക്കുകള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നത് മുടി വളരാതിരിക്കാനും കാരണമാകും.

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News