എന്താ അവരുടെ മുടി മാത്രം വളരുന്നേ… അറിയണോ?

മുടി എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മനസില്‍ വരുന്നത് മുടിക്കൊഴിച്ചില്‍ എന്ന പ്രശ്‌നമായിരിക്കും. എന്നാല്‍ ചിലരുടെ മുടി എത്ര വെട്ടിയാലും പെട്ടെന്ന് വളരുകയും ചെയ്യും. ഇവരെ കാണുമ്പോഴുള്ള സ്ഥിരം ഡയലോഗ് എന്ത് വളമാണ് ഈ മുടിക്കിടുന്നതെന്നാവുകയും ചെയ്യും. എന്നാല്‍ മുടി വളരുന്നതിന് പിന്നിലെ സീക്രട്ട് ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുണ്ട്. ചര്‍മത്തിന് താഴെയുള്ള മെട്രിക്ക് കോശങ്ങളില്‍ നിന്നും വളരുന്ന തലമുടി നഖം എന്നിവ കെരാട്ടിന്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. നഖങ്ങള്‍ മൂന്നു സെന്റീമീറ്റര്‍ വളരുമ്പോള്‍ മുടി ശരാശരി ഒരു സെന്റീമീറ്റര്‍ വരെ ഒരു മാസത്തില്‍ ശരാശരി വളരും.

ALSO READ: ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച് സാമ്‌ന; ഒരു വെടിക്ക് രണ്ടു പക്ഷി ; ഉന്നം വച്ച് ഉദ്ധവ് താക്കറെ

തലയോട്ടിയുടെ ചര്‍മത്തിന് അടിഭാഗത്തുള്ള മെട്രിക്‌സ് കോശങ്ങള്‍ വിഭജിക്കപ്പെട്ട് മുടി വളരുകയും പുറത്തേക്ക് വരികയും ചെയ്യുന്നു. മുടിയുടെ കോശങ്ങള്‍ വേരുകളില്‍ നിന്നു വളരും, നാഡി ശൃംഖലയുള്ള ഇവ ഹെയര്‍ ഫോളിക്കിള്‍ എന്ന സഞ്ചി രൂപത്തില്‍ പൊതിഞ്ഞിരിക്കുന്നു. മുടിയില്‍ ലൂബ്രിക്കേറ്റ് ചെയ്യുന്ന എണ്ണ ഗ്രന്ഥികള്‍, തണുപ്പുള്ളപ്പോള്‍ മുടി എഴുന്നേറ്റു നില്‍ക്കാന്‍ സഹായിക്കുന്ന ഒരു ചെറിയ പേശി എന്നിവയും ഇതിലുള്‍പ്പെടും. ഹെയര്‍ ഫോളിക്കുകള്‍ക്ക താഴെ ഹെയര്‍ പാപ്പില്ലകളുണ്ട്. ഇവയ്ക്ക് മുടിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. ഇവ നല്‍കുന്ന സിഗ്നലുകള്‍ രോമകോസങ്ങള്‍ നിര്‍മിക്കാനുള്ള സ്റ്റെംസെല്ലുകളിലേക്ക് എത്തുന്നു. തുടര്‍ന്ന് മാട്രിക്‌സ് കോശങ്ങള്‍ക്ക് വിഭജിച്ച് പുതിയ വളര്‍ച്ചാ ഘട്ടം ആരംഭിക്കാനുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നു. മുടി വളരുന്നതും നാലു ഘട്ടങ്ങളായാണ്.

ALSO READ: ഭാര്യയോട് വഴക്കുണ്ടാക്കി ബൈക്കുമായി കിണറ്റിലേക്ക് ചാടി യുവാവ്, പിന്നാലെ രക്ഷിക്കാൻ ചാടിയ നാല് പേർക്കും ദാരുണാന്ത്യം

ജനതികം മുടി വളര്‍ച്ചയെ പ്രധാനമായും സ്വാധീനിക്കുന്നുണ്ട്. ഇത് മാത്രമല്ല മറ്റ് ചില ഘടകങ്ങളും ഇതിനെ ബാധിക്കുന്നുണ്ട്. ചെറുപ്പക്കാര്‍ക്ക് സാധാരണയായി വേഗത്തില്‍ മുടി വളരും. അതേസമയം വാര്‍ദ്ധക്യത്തോടൊപ്പം വരുന്ന മെറ്റബോളിസവും കോശവിഭജനവും മന്ദഗതിയിലാക്കും. ഹോര്‍മോണ്‍ വ്യതിയാനം, പോഷകാഹാരം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതാണ്. ജലാംശം, കൊഴുപ്പ്, വിവിധ ധാതുക്കളും മുടിയുടെയും നഖത്തിന്റെയും വളര്‍ച്ചയെ സ്വാധീനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News