തലമുടി കൊഴിയുന്നത് മിക്കവാറും ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായകമാണ് മുട്ട കഴിക്കുന്നതും മുട്ട പുറമെ പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് ഉപകാരപ്രദമാണ്.
പ്രോട്ടീന്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ, ധാതുക്കള്‍ എന്നിവ അടങ്ങിയ മുട്ട തലമുടിയുടെ വളർച്ചക്കും, ദീര്‍ഘകാല ആരോഗ്യത്തനും സഹായകരമാണ്.
Also Read: മുഖക്കുരു കുറയ്ക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ…!
മുട്ട കഴിക്കുമ്പോൾ പല ആളുകളും മഞ്ഞക്കരു ഒഴിവാക്കും എന്നാൽ ബയോട്ടിനാൽ സമ്പന്നമായ മഞ്ഞക്കരു തലമുടി തളച്ചുവളരാന്‍ സഹായിക്കും. കൂടാതെ മുടിയുടെ വളര്‍ച്ചെയ ഉത്തേജിപ്പിക്കാനും മുട്ട ഉപയോഗിച്ചുള്ള പാക്കുകള്‍ നല്ലതാണ്.
മുടിയില്‍ മുട്ട പുറമെ പുരട്ടുന്നത് മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. മുട്ട ദിവസവും കഴിക്കുന്നതും മാസത്തില്‍ ഒരിക്കല്‍ മുട്ട കൊണ്ടുള്ള പാക്ക് മുടിയല്‍ പ്രയോഗിക്കുന്നതും നല്ലതാണ്.
Also Read: കരൾ ഹെൽത്തിയാണോ? അല്ലെങ്കിൽ ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം
മുട്ട കഴിക്കുന്നത് മുടിയുടെ ആന്തരിക പോഷണം മെച്ചപ്പെടുത്തുമ്പോൾ മുട്ട പുറമെ പുരട്ടുന്നത്. മുടിയുടെ ആരോഗ്യത്തെ പെട്ടന്ന് സഹായിക്കും. മുടിക്ക് ഉടനടി തിളക്കവും മൃദുത്വവും നൽകാൻ മുട്ട പുറമേ പുരട്ടുന്നത് സഹായിക്കും. ദീർഘകാലം മുടിയുടെ വളർച്ചയ്ക്കും ശക്തിക്കും മുട്ട കഴിക്കുന്നതും സഹായിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here