മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കു…

മുടികൊഴിച്ചില്‍ ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ്. വിറ്റാമിന്‍ ഡിയും സിങ്കിന്റെ കുറവുമാണ് മുടികൊഴിച്ചിലിന് പ്രധാനകാരണം. ചില ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മുടികൊഴിച്ചലിന് പരിഹാരം കാണാവുന്നതാണ്.

ALSO READ ;തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നീ മൂന്ന് ചേരുവകള്‍ ചേര്‍ത്ത് മുടി കൊഴിച്ചലിന്് പരിഹാരമുണ്ടാക്കാം. ഒരു പിടി കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, 2 നെല്ലിക്ക എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സില്‍ അടിച്ചെടുക്കുക. അതിനുശേഷം കുടിക്കുക. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും ആവശ്യമായ ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് തന്നെ മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്കും അവ സഹായകമാണ്.

ALSO READ; “എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാന്‍ ആരെങ്കിലും വരൂ”; ഗാസയില്‍ 6 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ഇഞ്ചിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും, നീളമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കും. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അനുയോജ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News