വേനല്‍ കാലം മുടിക്കും ചര്‍മ്മത്തിനും ഭീഷണിയാണ്. ആരോഗ്യം ഉള്ള മുടി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ശരിയായ സംരക്ഷണം ലഭിച്ചില്ല എങ്കില്‍ അത് മുടിക്ക് ദോഷകരമായി മാറും. അമിതമായ ചൂട് മുടിയെ വരണ്ടത് ആകുന്നു. അതുപോലെ ഈര്‍പ്പം ഇല്ലായ്മയും വിയര്‍പ്പുമെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രത്യേക സംരക്ഷണം ഇല്ല എങ്കില്‍ താരന്‍, അണുബാധ, മുടി കൊഴിച്ചില്‍ എന്നിവ ഉണ്ടായേക്കാം.
ചൂടുള്ള കാലാവസ്ഥയും സൂര്യന്റെ രശ്മികളും മുടിയുടെ ഏറ്റവും പുറം പാളിയായ ക്യൂട്ടിക്കിളിനെ നശിപ്പിക്കും. ഇത് മുടി പൊട്ടിപോകുന്നതിന് കാരണമാകുന്നു. മുടി സംരക്ഷണത്തിന് വെള്ളം കുടിക്കുന്നത് അത്യാവശ്യം ആണ്. ഇത് മുടിയെ ഹൈഡ്രേറ്റഡ് ആക്കി വക്കുന്നു. അതുപോലെ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്നിവ അടങ്ങിയ ഭക്ഷണങ്ങളായ മാംസം, മത്സ്യം, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കഴിക്കുന്നത് ശീലമാക്കുക. മഴക്കാലത്തും വേനല്‍ കാലത്തും മുടിക്ക് ഒരു പോലെ ഉള്ള സംരക്ഷണം അല്ല നല്‍കേണ്ടത്. വേനല്‍ സമയം വെയില്‍ നേരിട്ട് മുടിയില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കുക. ഒരുതരത്തിലുള്ള ഹീറ്റിംഗും ചെയ്യരുത്. വേനല്‍ മുടി സംരക്ഷണത്തിന് ചെയ്യണ്ട 5 കാര്യങ്ങള്‍………
1 ഹെയര്‍ മസ്സാജ് : ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഹെയര്‍ മസ്സാജ് ചെയുക. ഇത് മുടിയെ സോഫ്റ്റ് ആക്കി വക്കാന്‍ സഹായിക്കുന്ന. മസ്സാജ് ചെയ്യുന്നതിലൂടെ തലയിലെ ബ്ലഡ് സര്‍ക്യുലേഷന്‍ കൂടുകയും മുടി നന്നായി വളരുകയും ചെയ്യുന്നു.
2 ഷാംപു : മുടി കഴുകുമ്പോള്‍ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഹെയര്‍ ഓയില്‍ ചെയുന്ന ദിവസങ്ങള്‍ കൃത്യമായും ഷാംപൂ വാഷ് ചെയേണ്ടതാണ്. അല്ലെങ്കില്‍ എണ്ണ തലയില്‍ ഇരുന്നു തരാന്‍ കൂടാന്‍ സാധ്യത ഉണ്ട്. തലയിലെ തരാന്‍ മുടി കൊഴിച്ചിലിനും മാറ്റ് അണുബാധകള്‍ക്കും കാരണമാകുന്നു.
3 കണ്ടിഷനിംഗ് : ഷാംപൂ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കണ്ടിഷണര്‍ ഉപയോഗിക്കുക. അല്ല എങ്കില്‍ ഹയര്‍ ഡ്രൈ ആവാന്‍ സാധ്യത ഉണ്ട്. അത് കാരണം മുടി പൊട്ടി പോകുന്നു. ഒരു പരുതി വരെ മുടിയെ സംരക്ഷിക്കാന്‍ കണ്ടിഷനിംഗ് സഹായിക്കുന്നു.
4 ഹെയര്‍ മാസ്‌ക് : ഷാംപൂ വാഷും കണ്ടിഷനിംഗിനും ശേഷം, മുടി പോഷിപ്പിക്കുന്ന ഏതെങ്കിലും ഹെയര്‍ മാസ്‌ക് പുരട്ടി ഏകദേശം അരമണിക്കൂര്‍ നേരം വച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയുക.
5 ഹെയര്‍ സെറം : തല മുടി കഴുകിയ ശേഷം മുടി ഉണങ്ങുന്നതിന് മുന്‍പായി ഹെയര്‍ സെറം ഉപയോഗിക്കുക. ഇത് മുടിയെ സോഫ്റ്റ് ആക്കി വക്കുന്നു. കൂടാതെ മുടി പൊട്ടിപോകുന്നതിന് സെറം ഒരു പരിഹാരമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here