ഹെയർ സെറം ഉപയോഗിക്കുന്നത് മുടിക്ക് വളരെ നല്ലതാണ്. മുടിയുടെ വരൾച്ച തടയാനും മുടിയ്ക്ക് നല്ല തിളക്കവും ആരോഗ്യവും നൽകാനും ഹെയർ സെറം വളരെയധികം സഹായിക്കും. ഹെയർ സ്റ്റൈല്ലിങ്ങ് ചെയ്യുമ്പോൾ മുടിയിൽ അമിതമായി ചൂട് ഏൽക്കുന്നത് തടയാനും സെറം ഒരു പരിധി വരെ സഹായിക്കാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഹെയർ സെറം ഏറെ നല്ലതാണ്. വീട്ടിൽ തന്നെ കറ്റാർ വാഴയും വെളിച്ചെണ്ണയും ഉപയോഗിച്ച് പ്രകൃതിദത്തമായ സെറം ഉണ്ടാക്കാം.
Also read:നീറ്റ് ചോദ്യപേപ്പർ ചോർച്ച ഇഡി അന്വേഷിച്ചേക്കും; ബീഹാറിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു
ഉണ്ടാക്കുന്ന വിധം;
അര കപ്പ് കറ്റാർവാഴ ജെൽ, 1 ടീസ്പൂൺ വെളിച്ചെണ്ണ, 1 ടേബിൾസ്പൂൺ വിറ്റാമിൻ ഇ എണ്ണ, 1 ടേബിൾസ്പൂൺ അർഗൻ ഓയിൽ, ആവശ്യമെങ്കിൽ മണം ലഭിക്കാൻ ഇഷ്ടമുള്ള ഏതെങ്കിലും എസെൻഷ്യൽ ഓയിൽ എന്നിവയാണ് ഈ സെറം തയാറാക്കാൻ ആവശ്യമായിട്ട് ഉള്ളത്.
കറ്റാർവാഴയുടെ ജെൽ ഒരു മിക്സിയിലിട്ട് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് വൈറ്റമിൻ ഇ ഓയിലും വെളിച്ചെണ്ണയും അർഗൻ ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ മാത്രം മണം ലഭിക്കാൻ ഒരു എസെൻഷ്യൽ ഓയിലിൻ്റെ കുറച്ച് തുള്ളികൾ കൂടി ഇതിൽ ചേർക്കാം. ഇതൊരു നല്ല ക്രീം രൂപത്തിലാകുന്നത് വരെ നന്നായി യോജിപ്പിക്കുക. അതിന് ശേഷം ഒരു നല്ല ബോട്ടിലിലേക്ക് മാറ്റാവുന്നതാണ്.
Also read:ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍
മുടി നന്നായി ഷാംപൂവും കണ്ടീഷണറും ചെയ്ത് മുടി കഴുകിയ ശേഷം മുടിയിലേക്ക് ഈ ഹെയർ സെറം ഇട്ട് നൽകാവുന്നതാണ്. തലയോട്ടിയിലും മുടിയിലും സെറം നന്നായി മസാജ് ചെയ്ത് നൽകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here