ഹജ്ജ് വിമാന നിരക്കിലെ വന്‍വര്‍ധനവ്: കണ്ണൂരിനെയും കൊച്ചിയേയും ആശ്രയിച്ച് കോഴിക്കോട്ടെ അപേക്ഷകര്‍

ഹജ്ജ് വിമാന നിരക്കിലെ വന്‍വര്‍ധന കാരണം കണ്ണൂരും കൊച്ചിയും വഴി പോകാന്‍ കോഴിക്കോട്ടെ അപേക്ഷകരുടെ ശ്രമം. വിമാന നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഇളവുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്ട് നിന്നുള്ള ടിക്കറ്റ് നിരക്ക് കണ്ണൂരിലേതിനേക്കാള്‍ 75000/- രൂപയിലധികം കൂടുതലാണ്

ഹജ്ജിന് അപേക്ഷ നല്‍കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റ് രേഖപ്പെടുത്താന്‍ അവസരമുണ്ട്. കേരളത്തില്‍നിന്ന് ഇത്തവണ അപേക്ഷ നല്‍കിയ 24794 പേരില്‍ 14464 പേരും ആദ്യ ഓപ്ഷനായി നല്‍കിയിരിക്കുന്നത് കോഴിക്കോടാണ്. കണ്ണൂര്‍ വിമാനത്താവളം രണ്ടാമത്തെ ഓപ്ഷനായി നല്‍കിയവര്‍ക്ക് കണ്ണൂരിലേക്ക് മാറാന്‍ അവസരം ലഭിക്കുമെന്നാണ് ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Also Read : മുന്‍മന്ത്രി കെ ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കൊച്ചിയില്‍ നിന്ന് യാത്രയ്ക്ക് കണ്ണൂരിലേതിനേക്കാള്‍ 415 രൂപ മാത്രമാണ് അധികം നല്‍കേണ്ടത്. ഈ സാഹചര്യത്തില്‍ കൊച്ചി രണ്ടാമത്തെ ഓപ്ഷനായി നല്‍കിയവര്‍ക്ക് കൊച്ചിയിലേക്കും പോകാന്‍ അവസരമുണ്ടാകും. കണ്ണൂരില്‍ 3000ത്തോളം പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം കൂടിയാല്‍ സൗകര്യപ്രദമായ തരത്തില്‍ യാത്രകള്‍ ക്രമീകരിക്കുമെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ സി ദിനേശ് കുമാര്‍ അറിയിച്ചു.

മുന്‍വര്‍ഷം നാഗ്പൂര്‍, ഔറംഗാബാദ് വിമാനത്താവളങ്ങള്‍ വഴി ഹജ്ജിന് അപേക്ഷ നല്‍കിയവരും സമാന പ്രതിസന്ധി നേരിട്ടിരുന്നു. മുംബൈയില്‍ നിന്നുള്ള നിരക്കിനേക്കാള്‍ അറുപതിനായിരം രൂപ അധികം നല്‍കേണ്ടി വന്നതാണ് അന്ന് പ്രതിസന്ധിയുണ്ടാക്കിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം തുടരുകയാണ്. സംസ്ഥാന ഹജ്ജ് മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി പലതവണ ഇടപെട്ടു. ആശ്വാസകരമായ നിരക്കിലേക്ക് വിമാനക്കൂലി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News