ഹജ്ജ് വിമാന സർവീസ് ജൂണ്‍ 4 ന് ആരംഭിക്കും. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.30-ന് ആദ്യ തീര്‍ത്ഥാടക സംഘവുമായി വിമാനം പുറപ്പെടും. ഇതിനു മുന്നോടിയായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂണ്‍ 1-ന് മുമ്പ് ക്യാമ്പ് ആരംഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. വനിത ബ്ലോക്കും ഇത്തവണ പ്രവര്‍ത്തനം തുടങ്ങും.
ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പായി വനിത ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. സംസ്ഥാനത്ത് ഇത്തവണ മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുണ്ടെന്നത് പ്രത്യേകതയാണ്. മുഖ്യ കേന്ദ്രമായ കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ക്കായി വിമാന സർവീസുകളുണ്ട്.
10,331 പേർക്കാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് അവസരം ലഭിച്ചിരിക്കുന്നത്. വെയിറ്റിംഗ് ലിസ്റ്റിലെ 3000 പേര്‍ക്കുകൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. ആദ്യമായി ഹജ്ജ് സർവീസ് ആരംഭിക്കുന്ന കണ്ണൂരില്‍ ക്യാമ്പ് സജ്ജമാക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങള്‍ ഏറെ ശ്രമകരമായ ദൗത്യമാണ്. കണ്ണൂരില്‍ നിന്ന് ജൂണ്‍ 7 നാണ് ആദ്യ വിമാനം പുറപ്പെടുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here