മക്കയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി മരിച്ചു

മക്കയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി മരിച്ചു. എറണാകുളം പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ ആണ് മരിച്ചത്. 63 വയസായിരുന്നു. സ്വകാര്യ ഗ്രൂപ്പ് വഴി ഭാര്യ ആയിഷയുടെ കൂടെ രണ്ട് ദിവസം മുമ്പാണ് ഖാദർ മക്കയിലെത്തിയത്. ഉംറ നിർവഹിച്ചു താമസസ്ഥലത്ത് വിശ്രമത്തിലിരിക്കെയായിരുന്നു മരണം. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.

Also Read: പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News