ഹജ്ജ് തീർത്ഥാടനം; കരിപ്പൂർ വഴി പോകുന്നവർക്ക് ഇരട്ടി തുക നൽകേണ്ടി വരും

കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര തിരിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്.

Also Read: ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് തുക 86,000 മാണ് നിശ്ചയിച്ചിരിക്കുന്നത് . എന്നാൽ 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ നൽകേണ്ടത്. സാധാരണ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ തെരഞ്ഞെടുക്കുന്നത് കരിപ്പൂർ വഴിയുള്ള യാത്രയാണ്. 14464 തീർഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്.

Also Read: സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ഇതോടെ ആശങ്കയിലായ തീർഥാടകർ കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് കാര്യ മന്ത്രി, പാർലമെൻ്റ് അംഗം എം പി അബ്ദുസമദ് സമദാനി എന്നിവർക്ക് കത്തയച്ചു. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിനുളള നിയന്ത്രണമാണ് കരിപ്പൂരിലെ ഹാജ്ജിമാർക്ക് തിരിച്ചടിയായത്. യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തെ കയ്യൊഴിയുമെന്ന ആശങ്ക എയർ പോർട്ട് അതോറിറ്റിയ്ക്കുമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News